Skip to content

Episode 46: Virus

The gang got together to discuss another instant classic from the Malayalam film world this year – Virus. Huge ensemble cast, complicated issue, and a number potential issues that could’ve derailed the movie and yet it is pulled off with such elan. A strong recommend from the crew!

6 Comments

  1. Sumesh Sumesh

    Film only falters when the writers try to bring in their politics ( They are known and vocal JEI activists) and tries to criticize both the state government ( hence the left in the state largely didn’t like the film and they felt it made ministers look like pawns or people only interested in the interest of their constituency) and the central agency whose contribution was acknowledged by the state ( bio weapon angle was just a whatsapp rumor inserted into the script to criticize the central govt when the agency doesn’t really mean the govt). It also takes a dig at other islam practices, like the writer does in his maududi propaganda films, ( I don’t believe Virus is one, but it obviously has the shades of it because of Parari’s influence) in the scene where aunt is blowing to the face of the patient. It also tries to insert their thought process of islamic way of life by showing women practicing iddah. Considering JEIs regressive ways and blaming women for metoo movement I wonder how progressives like Aashiq Abu, Rima and Parvathy ended up working with them. May be its lesson about keeping aside the politics to work together to make art, but again the irony of a probable antivaxxers writing a medical thriller is lost on anyone. Aashiq Abu’s filmmaking skills have become supreme and probably makes up for these flaws.

    • tlc_admin tlc_admin

      Thanks for listening. If you liked it, do tell others about the pod.

      In terms of responding to the specifics of the comment, I’ll use Muhsin’s own words from a very good interview he gave FC. If you would like to read the whole thing: https://www.filmcompanion.in/muhsin-parari-sudani-from-nigeria-there-eeds-to-be-more-clarity-and-responsibility-with-representations-muhsin-parari-interview/

      “What ails the Muslim representation in Malayalam cinema?

      We keep joking between friends about starting a production house called Concrete Cutters—”Ella vaarppu mathrikakalum Ivide polichu kodukkapedum.” We all love spontaneity but when we see Muslim imagery in cinema, that spontaneity seems to have gotten a jolt. Even when we make a film, the immediate response is – “Your Muslim film is good, man.” There is a patronising note in that compliment. There are many reasons for that distortion 1) a deliberate attempt to distort it 2) the thought that there is no need to be literate about it. It’s sanctioned ignorance.

      What are these stereotypical images that rankle you?

      The lack of options for instance. A heroine who portrays a Muslim character wears a burkha, jumps over walls and sings rock music for liberation, or when she goes out for work, the family runs behind her and hands her a hijab. There is no attempt to go deep into their culture, thinking or aesthetics. They would rather fall back on these stereotypes any day. It’s lazy and irresponsible writing. And Muslims are a very monolithic community according to their perception. Let me make it simpler—it’s like telling the blacks, you finally got a Black Panther, so be grateful.”

  2. Sumesh Sumesh

    This is the exact problem progressives from the community and left has with him. This interview has been a big bone of contention too. He says these things in his interview and but his politics is still regressive and the politics he showed in his debut film is regressive. Someone from the community itself wrote about these things in malayalam social media posts, how secular parties ( muslim league and the likes) and symbols disappear in his Malappuram and left is always the villain. You can’t endorse regressive views of JEI publicly and use representation or islamophobia as an excuse when someone calls out these things. Even in the case of Virus changing religions of the doctor played by Rahman and counterfeit guy played by Soubin has been criticized to not that of the persons IRL, but that’s fine as it’s a fictionalized account and doesn’t have to be real. Dichotomy of saying we are all Shammis in an interview and then endorsing a politics that wants women and trans-persons to be treated as secondary humans is very odd. Those who call out this behaviour ( mostly from the left) then immediately tagged as sanghis and the sanghis on the other hand use the same stick to beat Aashiq and the likes by association. This in turn negates everything that Aashiq and the likes did for malayalam cinema ( He changed malayalam cinema and has some kind of association with every remarkable film of new age ) and there is this large audience of cinema now has developed some sorta contempt for the very films that changed malayalam cinema and dismiss them as natural cinema ( prakrithi is used as a despicable word). Aashiq doesn’t seem to have any problem associating with anyone regardless of their politics, be it someone like Parari or even some ex-Sanghi like Sanal Kumar Sasidharan ( he presented his Ozhivu Divasathe Kali) and he deserves all the credit that comes to him.

    • tlc_admin tlc_admin

      Sumesh – Thanks for clarifying. If you have articles or links (in Malayalam is fine too) in this regard please do share here. The crew on the pod is dispersed all over the world and so we tend to see very little of the local vernacular media.

  3. Sumesh Sumesh

    I found two malayalam posts, don’t think anyone in english media is equipped to call out anything that isn’t on the surface level. I am still on the fence about these things, just trying to understand and read up on these things. Obviously there is no question about JEI or Parari’s politics is regressive, but whether it transpires to his work or it effects the collaborations like Virus is blurry area. Lack of good criticism in English makes it tough.

    This post was written by Saheed Roomy ( He is left leaning journalist and works for Deshabhimani). This is about Sudani from Nigeria, KL 10, politics of it and how Parari and Zakariah doesn’t believe in the inclusiveness of Sudani and so on. http://keranews.blogspot.com/2018/04/blog-post_86.html

    Another one I found is an unpublished article as the website ( Navamalayali) refused to publish it after commissioning it and is written by Dr. Muhammed Rafi N.V. ( He is a proffessor in Thunchath Ezhuthachan Sarvakalashala and has Sunni leanings). This post created some controversy in fb and he made subsequent posts about it. Original post is not accessible to those not in his friend list I guess/or he probably deleted it.

    നവ മലയാളി എന്ന പ്രസിദ്ധീകരണം എഴുതാൻ ആവശ്യപ്പെട്ടിട്ട് എഴുതിത്തുടങ്ങിയ ഒരു ലേഖനമാണിത്. എഴുതുന്നതിനുമുമ്പെ എഫ് ബിയിൽ വിവാദമായതിനാൽ അവർക്ക് ഇത് പ്രസിദ്ധീകരിക്കാൻ താൽപര്യമില്ല എന്നറിയിച്ചു. അതോടെ എഴുതാനുള്ള മൂഡും നഷ്ടപ്പെട്ടു. എഴുത്തും നിർത്തി. അത് കൊണ്ട് തന്നെ ഇത് സമഗ്രമല്ല. മറ്റൊരിക്കൽ വിശദീകരിച്ച് പറയാനുള്ള കാര്യങ്ങളുടെ ആമുഖം മാത്രമായി എടുക്കുക. ഒരു സഹാധ്യാപകന്റെ ആദ്യ പ്രതികരണത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തലക്കെട്ട് ചെറുതായി പരിഷ്കരിക്കുന്നു. ചർച്ചകൾ ആഗ്രഹിക്കുന്നുണ്ട്. അത് മാന്യമായ ഭാഷയിലും നിലപാടിലും ആയാൽ നന്ന്. എന്നും.
    ഇസ്ലാമിസ്റ്റ് ഗോൾവാൾക്കറിസത്തിന്റെ ചതിക്കുഴിയിൽ ആഷിഖ് അബു വീണു.
    (നിപയിലെ നിഖാബ്)
    മുഹമ്മദ് റാഫി. എൻ.വി. ‘
    വൈറസ് എന്ന സിനിമയെപ്പറ്റി അത് കാണുന്നതിനു മുമ്പും കണ്ടതിനു ശേഷവും ഞാൻ ഫെയ്സ് ബുക്കിൽ കുറിച്ചിട്ട ചില വസ്തുതകൾ വലിയ ചർച്ചക്ക് കാരണമാവുകയുണ്ടായി. അതു കൊണ്ട് തന്നെ ഈ ലേഖനം ഒരു സിനിമാ നിരൂപണത്തിന്റെയോ പഠനത്തിന്റെയോ ഗണത്തിൽ ഉൾപ്പെടുത്തി വായിക്കാൻ പറ്റാത്തതാണ് എന്ന മുൻകൂർ ജാമ്യം ആമുഖമായി എഴുതുന്നു. പറഞ്ഞു വന്നത് ഈ എഴുത്തിന്റെ രീതിശാസ്ത്രത്തിൽ വ്യതിയാനമുള്ളത് കൊണ്ട് ആഷിഖ് അബുവിന്റെ ‘വൈറസ് ‘ എന്ന സിനിമ, ഫീച്ചർ ഫിലിം കാണാൻ വേണ്ടി പണം കൊടുത്ത് സിനിമാളിൽ കയറി (ഞങ്ങൾ മലബാറികൾ പണ്ടേ സിനിമാ തിയറ്ററുകൾക്ക് സിനി ‘മാൾ’ എന്നാണ് പറയുക!.) പവർ പോയിൻറ് സഹിതമുള്ള മെഡിക്കൽ ക്ളാസ് കിട്ടിയതുപോലെ ഇതും കരുതി ക്ഷമിക്കുക എന്നാണ്. ഒരു പക്ഷെ എഴുതാനുദ്ദേശിച്ച സിനിമാ നിരൂപണത്തെ സംബന്ധിച്ച ആദ്യത്തെ ലേഖനമായിരിക്കാം ഇത്! ,��!
    വൈറസ് എന്ന സിനിമയുടെ എഴുത്ത് നിർവഹിച്ചവരും അതിൽ സക്കരിയ എന്ന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചയാളും (സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ) ജമാഅത്തെ ഇസ്ലാമി യുടെ പ്രവർത്തകരായതുകൊണ്ടു തന്നെ സിനിമയിലെ പൊളിറ്റിക്കൽ കരക്ട്നെസ് ചർച്ചക്കെടുക്കുമ്പോൾ അവർക്ക് കർതൃത്വപരമായ പ്രത്യയശാസ്ത്ര ബാധ്യതയുണ്ട് എന്നായിരുന്നു ഞാൻ ആദ്യം ഉന്നയിച്ച വാദം. അതായത് മേൽ സൂചിപ്പിച്ച വ്യക്തികൾ ഒരേ സമയം ഇസ്ലാമിക് ഗോൾവാൾക്കറിസം എന്ന ആർ എസ് എസ് ബദൽ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായി നിന്നുകൊണ്ട് നടത്തുന്ന ഹൈന്ദവ / നായർ വിമർശനങ്ങൾ / പരിഹാസങ്ങൾ അവരുടെ സബ്ജക്ടിവിറ്റി കൊണ്ടും പ്രത്യയശാസ്ത്ര ബാധ്യത കൊണ്ടും നിഷ്കളങ്കമല്ല എന്നാണ് ഞാൻ പറയാൻ ശ്രമിച്ചത്. സമീപകാലത്ത് ഇന്ത്യൻ ദേശീയതയുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ഹൈന്ദവ ഫാഷിസവുമായി ബന്ധപ്പെട്ട വസ്തുതകളും ഭരണകൂട പിന്തുണയോടെ മുസ്ലിങ്ങൾക്കു നേരെ നടക്കുന്ന വേട്ടയാടലുകളും അവരെ ഏകദേശം ‘ മറ്റവർ ‘ ആക്കിയിരിക്കയാണ്. (പ്രയോഗം. The RSS A Menace to India, Page 344, Leftworld ,DELHI ,2019) ഇക്കാര്യങ്ങളിൽ ഒന്നും ഈ ലേഖകന് തെല്ലും സംശയമില്ല. ഇന്ത്യയിൽ ഒരു മുസ്ലിം ഇന്ന് അതിജീവിക്കുന്നത് ഒരു ഇസ്ലാമിക് ഭരണകൂടത്തിന് കീഴിൽ ജീവിക്കുന്ന ഹിന്ദുവിന്റെയും മറ്റ് ജനവിഭാഗത്തിന്റെയും അതേ മാനസികാവസ്ഥയിലും പരോക്ഷ പദവിയിലും ആവുന്ന വിധത്തിൽ ; രാഷ്ട്ര ഭരണകൂടത്തിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രമായ ജനാധിപത്യത്തെ ഹൈന്ദവ ഫാഷിസം ഏതാണ്ട് വിഴുങ്ങിക്കഴിഞ്ഞു. കുടിയേറ്റക്കാരെന്ന് മുദ്രകുത്തി പൗരത്വം റദ്ദുചെയ്യപ്പെട്ടവരും കാറിനടിയിൽപെട്ട് ചതഞ്ഞു പോകുന്ന പട്ടിക്കുട്ടികൾക്ക് തുല്യർ മാത്രമായ കാലി പരിപാലകരും മറ്റുമടങ്ങുന്നവരുടെ വിങ്ങലുകളും അതിജീവനത്തിനു വേണ്ടിയുള്ള പിടച്ചിലുകളും അത്ര വിദൂരമല്ലാത്ത വിധം സത്യാനന്തര ഇന്ത്യൻ ദേശീയതയെ കണ്ണുതുറിച്ച് നോക്കിത്തുടങ്ങിയിട്ടുണ്ട്. പ്രശ്നം ഇതൊന്നുമല്ല. ഇതേ ഹിംസാത്മകമായ പ്രത്യയശാസ്ത്രത്തിന്റെ കത്തി മടിയിൽ വെച്ച് ഇതിനെയൊക്കെ എതിരിടാനുള്ള ആലോചനകൾ നടത്തുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നു നടത്തുന്ന രാഷ്ട്രീയശരികളിലെ പ്രത്യയശാസ്ത്ര സത്യസന്ധതയില്ലായ്മയാണ്. അത് പ്രതിരോധമല്ല എന്ന് മാത്രമല്ല, ഫാഷിസത്തിന്റെ മറുപുറത്തിന്റെ ആഗ്രഹ വാഹകരുടെ ‘കൊല്ലുന്ന’ കത്തിയോ ‘കുത്തുന്ന’ കത്തിയോ മാത്രമാണ്! ചോയ്സ് പോലുമില്ലാത്ത വിധം സീലുചെയ്ത അതേ പ്രത്യയശാസ്ത്രത്തിന്റെ മറുപുറം കത്തിയുമായി പൊളിറ്റിക്കൽ കരക്ട്നെസ്സ് എത്ര ഒളിയജണ്ടയുടെ രൂപത്തിൽ പറഞ്ഞാലും അത് അവരറിയാതെ പുറത്ത് വരിക തന്നെ ചെയ്യും എന്നതിന്റെ നേർസാക്ഷ്യം പോലെ മലീമസമാണ് വൈറസിന്റെ രചന. നോക്കു, നിപ രോഗവുമായി ബന്ധപ്പെട്ട് നമ്മൾ ഉയർന്നു കേട്ട രണ്ട് ഡോക്ടർ മാരുടെ പേരുകൾ ഇവയായിരുന്നു.(വാർത്തയുടെ സ്ക്രീൻ ഷോട്ട് താഴെ ) ഡോ. അനൂപ് ,ഡോക്ടർ ജയകൃഷ്ണൻ.ഇവരാണ് നിപ എന്ന രോഗത്തെപ്പറ്റി ആദ്യം സംശയം പ്രകടിപ്പിച്ചതും തുടർ പരിശോധനക്കായി മണിപ്പാൽ ആശുപത്രിയിൽ രോഗിയുടെ ബന്ധുക്കളെ അയച്ചതും. പിന്നെ ഉള്ളത് ഒരു ഡോക്ടർ ഉമർ ആണ്. അദ്ദേഹം ആ വകുപ്പിന്റെ തലവനായിരുന്നു. സിനിമയിൽ നിപ എന്ന് ആദ്യം പറയുന്ന ഡോക്ടർ ‘അസ്സലാമു അലൈക്കും’ പറയുന്ന മുസ്ലിമായി മാറുന്നു. (അസ്സലാമു അലൈക്കും എന്നത് സാധാരണയായി ഒരു വിശ്വാസിയായ മുസ്ലിം മറ്റ് വിശ്വാസികളായ മുസ്ലിങ്ങളെ അഭിവാദനം ചെയ്യാൻ ഉപയോഗിക്കുന്ന അറബി വാചകമാണ്. അതിവിടെ സൂക്ഷ്മമായി ചർച്ചക്കെടുക്കുന്നില്ല. കാരണം ഇസ്ലാമിസ്റ്റ് ഇസ്ലാമോഫോബിയ വാദക്കാർ അതിനു മേൽ കടിച്ചു തൂങ്ങി കോർ വിഷയത്തിൽ നിന്ന് തെന്നി മാറാൻ അതുപയോഗിക്കാനിടയുണ്ട് എന്ന് മുൻ ചർച്ചകളിലെ അനുഭവമാണ്. അവരുടെ ട്രൗസർ അഴിച്ചു കാണിച്ചു കൊടുത്താൽ നിങ്ങൾ അതിന്റെ വള്ളി ഊരിയ രീതിയിൽ പ്രശ്നമുണ്ട് തുടങ്ങിയ തരത്തിലുള്ള വാദങ്ങളാണ് പലപ്പോഴും ഇക്കൂട്ടർക്ക് പഥ്യം. നേരത്തെ സൂചിപ്പിച്ച ഈ മുസ്ലിം അഭിവാദനം മുമ്പും പല സിനിമകളിലും വന്നിട്ടുണ്ട്. എന്നാൽ അതൊരു കല്ലുകടിയായി അനുഭവപ്പെടാറില്ലായിരുന്നു. KL – 10 , വൈറസ് എന്നീ സിനിമകളിൽ പക്ഷെ അതുപയോഗിച്ചത് സ്വാഭാവികവും നിഷ്കളങ്കവുമായല്ല എന്ന് ദ്യോതിപ്പിക്കുന്ന വിധത്തിൽ ഇസ്ലാമിക് മുഴക്കങ്ങൾ ഉൾച്ചേർന്നതായിത്തീരുന്നുണ്ട് എന്നു മാത്രം സൂചിപ്പിക്കുന്നു.)
    നിപ രോഗികളായി മാറുകയും മരണപ്പെടുകയും ചെയ്തവരുടെ സ്വഭാവത്തിലെ നൻമ തിൻമകൾ സിനിമ സൂചിപ്പിക്കുന്നുണ്ട്. ഉണ്ണികൃഷ്ണൻ , ആംബുലൻസ് ഡ്രൈവർ രോഷൻ എന്നിവരുടെ മേൽ കെട്ടിയേൽപ്പിച്ച തിൻമകൾ അത്ര നിഷ്കളങ്കമല്ല എന്നു പറയേണ്ടി വരുന്നത് അതിൽ നേരത്തെ സൂചിപ്പിച്ച കല്ലുകടി മുഴച്ചു നിൽക്കുന്നതു കൊണ്ടു തന്നെയാണ്. വീട്ടിൽ കയറ്റാൻ കൊള്ളാത്ത , കള്ളനോട്ട് കച്ചവടം നടത്തുന്ന ആ കഥാപാത്രങ്ങൾ കൂട്ടത്തിൽ നിന്ന് തെരഞ്ഞുപിടിക്കപ്പെട്ട ഭാവനയാണ്. പ്രിയദർശൻ എന്ന സംവിധായകൻ തന്റെ സിനിമകളിൽ നിർവഹിച്ച മുസ്ലിം തിൻമയും അപഹാസ്യതയും രൂക്ഷമായ ഭാഷയിൽ നമ്മൾ വിമർശിക്കുന്നത് രണ്ട് കാരണങ്ങൾ കൊണ്ടാണ്. ഒന്ന് ആ ഭാവനയിലെ ആവർത്തിക്കപ്പെടുന്ന മുസ്ലിം വിരുദ്ധത എന്ന രാഷ്ട്രീയ ശരികേട്. രണ്ട് സംഘ് പരിവാര പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായി നിന്നുകൊണ്ട് നിർവഹിക്കുന്നു എന്നതിലെ സബ്ജക്ടിവിറ്റി. ഇതിന്റെ മറ്റൊരു നോട്ടം / മുകളിൽ നിന്ന് താഴോട്ടുള്ള ചരിഞ്ഞുനോട്ടം മാത്രമാണ് മുഹ്സിൻ പരാരി അടക്കമുള്ള ജമാഅത്തെ ഇസ്ലാമി പ്രസ്ഥാന പ്രത്യയശാസ്ത്രത്തിന്റെത്. മറ്റൊരർത്ഥത്തിൽ മലപ്പുറം / മലബാർ ‘നന്മ’ പറയാൻ വേണ്ടി സൃഷ്ടിക്കപ്പെടുന്ന തിന്മ എന്ന അപരത്വത്തിന്റെ അപകടം മണക്കുന്ന വേർഷൻ മാത്രമാണത്. ജാതി മതം തുടങ്ങിയ പ്രത്യയശാസ്ത്ര വിവക്ഷകൾ അപകടകരമാം വിധം ആഴത്തിൽ വേരോടിയ ഒരു ജന സംസ്കൃതി അല്ല ഭാഗ്യവശാൽ മലബാർ ജനതയുടെ ജീവന സംസ്കൃതിയുടെ പാരമ്പര്യം. അത് തമ്മിലിഴചേർന്നതും ഘട്ടോ ജീവിതത്തിന്റെ പാരമ്പര്യത്തെ പല വിധത്തിൽ റദ്ദു ചെയ്തെടുത്തതുമായ അയൽപക്ക വ്യവഹാരങ്ങളുടെ ബാക്കി പത്രങ്ങളാണ്. പ്രാദേശിക ഇസ്ലാമിന്റെ നൻമകളും നിഷ്കളങ്കതയും സത്യവും കാരുണ്യവും ഒക്കെ ഇതിൽ പലവിധത്തിൽ പ്രതിപ്രവർത്തിച്ചിട്ടുണ്ട്. ജാത്യാഹങ്കാരത്തിന്റെയും ചാതുർവർണ്യത്തിന്റെയും വർണകുല മാഹാത്മ്യത്തിന്റെയും ഉദ്ഘോഷങ്ങൾ താരതമ്യേന കുറഞ്ഞ ഒരു ജനസംസ്കൃതിയാണ് മലബാറിലെത്. പാൻ ഇസ്ലാമിക് ധാരകൾ ഇവിടെ പ്രക്ഷേപിക്കുന്നതിൽ മൗദൂദിസ്റ്റ് വഹാബി ധാരകൾ കാരണമായിട്ടുണ്ടെങ്കിലും അതിനെ പല വിധത്തിൽ നിരസിക്കാൻ പ്രാദേശിക മുസ്ലിം ജീവന സംസ്കാരത്തിന് സാധിച്ചിട്ടുമുണ്ട്. പറഞ്ഞു വന്നത് സുഡാനി ഫ്രം നൈജീരിയയിൽ അടിപ്പടവായി വർത്തിച്ച മാനവികതയുടെ ഗുണാത്മകമായ വ്യവഹാരങ്ങൾ പാൻ ഇസ്ലാമിക് ധാരയുടെതല്ല എന്നാണ്.
    ലേഖനത്തിൽ സൂചിപ്പിച്ച സിനിമയിലെ തിൻമകളും ഫാക്ചൽ തെറ്റുകളും ചൂണ്ടി കാണിക്കേണ്ടി വരുന്നത് ഇതൊരു പൂർണ്ണ ഫീച്ചർ സിനിമയല്ല എന്ന അർത്ഥത്തിൽ കൂടിയാണ്. നമ്മുടെ നാട്ടിൽ നടന്ന ഒരു ദുരന്ത സംഭവത്തിന്റെ വസ്തുനിഷ്ഠമായ ആഖ്യാനം പോലെയാണ് വൈറസ് മുക്കാലേ അരക്കാലും പ്ളോട് പറയുന്നത്. കുട്ടിച്ചേർത്ത ചില കെട്ടുകഥാ സംഭവാഖ്യാനം കൊണ്ടു മാത്രമാണ് അത് ഡോക്യുമെന്ററിയുടെ സ്വഭാവത്തിൽ നിന്ന് ചിലയിടങ്ങളിൽ മാറി നിൽക്കുന്നത്. ഒരേ സമയം വസ്തുതാഖ്യാനത്തിന്റെയും ഫീച്ചർ ആഖ്യാനത്തിന്റെയും സ്വഭാവം ഇടകലർത്തുകയും നടന്ന ദുരിതത്തെപ്പറ്റിയുള്ള സത്യാനന്തര സ്വഭാവാഖ്യാനം കൊണ്ട് രാഷ്ട്രീയ ശരികൾ പറയാൻ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ് ഞാൻ മുകളിൽ ഉന്നയിച്ച വളച്ചൊടിച്ച സ്വഭാവ കഥാപാത്രങ്ങൾ വഴി സിനിമ നിർവഹിക്കാൻ ശ്രമിക്കുന്നത്. ഒരു മുഴുനീള ഫീച്ചർ സിനിമയിൽ മുസ്ലിം വിരുദ്ധതയോ ഹിന്ദു വിരുദ്ധതയോ നടത്തുന്നതിനെക്കാൾ അധിക ബാധ്യത അതുകൊണ്ടുതന്നെ ഇത്തരം ഡോക്യുഫിക്ഷൻ സിനിമകൾക്കുണ്ട്. യഥാർത്ഥ വസ്തുതകളിൽ ബോധപൂർവം നടത്തിയ വെള്ളം ചേർക്കൽ എന്ന കള്ളത്തരം സിനിമയിൽ ഒളിച്ചുകടത്തൽ ഒരു തരം കൾച്ചറൽ ജിഹാദിന്റെ സ്വഭാവത്തിലേക്ക് വഴുതി വീഴുന്നുണ്ട്. അത് കാഴ്ചക്കാരന് കല്ലുകടിയായി അനുഭവപ്പെടാനുമിടയുണ്ട്. സത്യാനന്തര കാലത്തെ ആഖ്യാന സ്വഭാവത്തിലേക്ക് കഥാപാത്രങ്ങളെ കടത്തിയിരുത്തി രാഷ്ട്രീയ ശരികൾ ഉൽപ്പാദിപ്പിക്കുമ്പോൾ അത് വിമർശന വിധേയമാക്കും. അത് ഇസ്ലാമോഫോബിയ അല്ല. ജമാഅത്തെ ഇസ്ലാമോഫോബിയ യാണ്. ബദൽ ആലോചനകളിലെ പ്രത്യയശാസ്ത്രത്തിലെ അപകടങ്ങളും കൃത്രിമത്വവും സത്യസന്ധത ഇല്ലായ്മയും കാപട്യവും മുഖവിലക്കെടുത്തു മാത്രമെ ജനാധിപത്യത്തിന്റെയും സ്വാതന്ത്രത്തിന്റെയും സ്വത്വബോധത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും ഇരകളുടെയും നിലനിൽപ്പിനെപ്പറ്റിയുള്ള വ്യവഹാരങ്ങൾ നമുക്ക് നടത്താൻ സാധിക്കുകയുള്ളു. ഒരു ഹിംസാത്മക പ്രത്യയശാസ്ത്രത്തിന് ബദൽ മറ്റൊരു ഹിംസാത്മക പ്രത്യയശാസ്ത്രമല്ല. അത് പലവിധ വർണമുള്ളവനും വർഗമുള്ളവനും സ്വത്വമുള്ളവനും വംശിമ ഉള്ളവനുമായ എല്ലാ മനുഷ്യരെയും ഒരേ സമയം പരിഗണിക്കുമ്പോൾ തന്നെ ഏതെങ്കിലും വർഗ്ഗമോ വർണ്ണമോ വംശമോ അധീശ പ്രത്യയശാസ്ത്രത്തിന്റെ രൂപ മാർജിക്കുന്നതിനു വേണ്ടി സ്വപ്നം കാണുന്നതിന്നെതിരെ ജാഗ്രത്തായ കണ്ണോടെ കാണേണ്ടതു കൂടിയുണ്ട്. അധീശത്വം എന്നത് അടിസ്ഥാനപരമായി ജനാധിപത്യ സങ്കല്പത്തിനും മത ജാതി വംശ വർഗ്ഗ വർണ്ണ ഇതരത്വത്തിനും എതിരു നിൽക്കുന്ന ഒന്നാണ്. ജനാധിപത്യം ഇവയ്ക്ക് അഭിമുഖം നിൽക്കുന്നത് ഒരേ സമയം ഇവയെ എല്ലാം പരിഗണിച്ചു കൊണ്ടും , ഇവയുടെ അധീശത്വത്തിൽ നിന്നും കുതറിമാറിയുമായിരിക്കണം. അതു കൊണ്ടു തന്നെ ജനാധിപത്യവാദികൾ എല്ലാ അധീശ പ്രത്യയശാസ്ത്രങ്ങളെയും ഭയത്തോടെയും ഒട്ടു സന്ദേഹത്തോടെ യും നോക്കിക്കണ്ടെന്ന് വരും. അത് സ്വത്വത്തിനു നേരെയോ എത്നിസിറ്റിക്കു നേരെയോ ഉള്ള ഭയമല്ല. അധീശത്വ ഭാവനക്കു നേരെയുള്ള സന്ദേഹങ്ങൾ മാത്രമാണ്. സിനിമയിൽ കേന്ദ്ര സംഘത്തിന്റെ വായിൽ തിരുകി വെക്കുന്ന ആ സംഭാഷണം എമ്മാതിരി ഫോബിക് ബോറാണ് എന്നുകൂടി സൂചിപ്പിക്കുക മാത്രം ഇടക്ക് ചെയ്യുന്നു.
    ഞാനുന്നയിക്കാൻ ശ്രമിച്ച കാര്യങ്ങളെ ബലപ്പെടുത്താൻ സിനിമയിൽ നിന്നുള്ള ഒരു സൂചകം കൂടി കൂട്ടി ചേർക്കുന്നു.
    വികാരം ദ്യോതിപ്പിക്കുന്ന ഓരോ ദൃശ്യങ്ങളുടെയും ആഴത്തിലുള്ള അപഗ്രഥനത്തിലൂടെ വിപുലപ്പെടുത്തിയാൽ മാത്രമെ ഈ ലേഖനത്തിന്റെ തുടർച്ച സാധ്യമാവുകയുള്ളു. . ഉദാ:- വൈറസ് ബാധയിൽ നിന്നൊഴിവായ സ്ത്രീ നിഖാബിന് സമാനമായ രീതിയിൽ കണ്ണൊഴികെയുള്ള മുഖഭാഗങ്ങൾ മറച്ചിരുന്നു എന്ന് സിനിമ സ്വാഭാവികതയിൽ കവിഞ്ഞ് ഊന്നുന്നുവെങ്കിൽ എന്താണ് അത് ഉത്പാദിപ്പിക്കുന്ന സൂചിതം? ദൃശ്യങ്ങളിലെ സൂചക – സൂചിതങ്ങളുടെ ചിഹ്ന വിശകലനത്തിലനത്തിന് തൽക്കാലം ഇതുകൊണ്ട് വിരാമമിടുന്നു. പാത്ര വിശകലനത്തെക്കാൾ ദൃശ്യവിശകലനത്തിലൂന്നിയ ഇത്തരം ചോദ്യങ്ങൾ ആ സിനിമ അർഹിക്കുന്നുണ്ട് താനും.
    കലകൾ സംസ്ക്കാര രൂപീകരണത്തിൽ വലിയ പങ്കു വഹിക്കുന്നതു കൊണ്ടു തന്നെ സത്യസന്ധതയില്ലാത്ത ആഖ്യാനങ്ങളും ജനാധിപത്യവിരുദ്ധമായ പ്രത്യയശാസ്ത്ര കർതൃത്വവും സന്ദേഹികൾക്ക് എന്നും കല്ലുകടിയായിത്തീരുക തന്നെ ചെയ്യും. ക്ഷമിക്കുക. നിങ്ങളുടെ കള്ളങ്ങൾ അത്ര നിഷ്കളങ്കമായ കള്ളങ്ങളല്ല. നിങ്ങളുടെ സത്യങ്ങളും!

    • tlc_admin tlc_admin

      Thanks for sharing!

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: